കോഴിക്കോട‌്: എൽ.ഡി.എഫിെൻറ മദ്യനയത്തിെൻറ അടിസ്ഥാനത്തിലാണ‌് ബ്രൂവറികൾക്ക‌് അനുമതി നൽകിയതെന്ന് എക‌്സൈസ‌് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബ്രൂവറി ഇടപാടുമായി ബന്ധെപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലൈസൻസ‌് നൽകാമെന്നത് തത്ത്വത്തിൽ ധാരണയായതാണ്. എന്നാൽ, ഒരു സ്ഥാപനത്തിനും ലൈസൻസ‌് അനുവദിച്ചിട്ടില്ല. വിശദ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ലൈസൻസ‌് അനുവദിക്കുക. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച‌് ലൈസൻസ‌് നൽകാൻ എക‌്സൈസ‌് കമീഷണറെ നിയോഗിച്ചു. ഇപ്പോൾ നടന്നത‌് പ്രാഥമിക നടപടികൾ മാത്രമാണ‌്.
യു.ഡി.എഫ‌് സർക്കാറിെൻറ ശീലംെവച്ച് എൽ.ഡി.എഫ‌് സർക്കാറിനെയോ മന്ത്രിമാരെയോ വിലയിരുത്തരുത്. ആരോപണം ഉന്നയിച്ചയാൾക്ക് തെളിയിക്കാൻ ബാധ്യതയുണ്ട്. രമേശ‌് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ പരിശോധിച്ച് ആവശ്യമുള്ളവക്ക‌് പിന്നീട‌് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.