തിരുവനന്തപുരം: ബ്രൂവറിക്ക് 2003ൽ അനുമതി നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബ്രൂവറി അനുവദിച്ച വിഷയത്തിൽ വ്യവസായ വകുപ്പുമായി ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2003ൽ എ.കെ ആൻറണി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ ബ്രൂവറി അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ ചെന്നിത്തല മറുപടി പറയണമെന്നാണ് എൽ.ഡി.എഫിെൻറ ആവശ്യം. 1999ന് ശേഷം ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്.
ബ്രൂവറി അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് മുമ്പാകെ പത്ത് ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് സർക്കാറും ബ്രൂവറി അനുവദിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്.
നേരത്തെ ബ്രൂവറി (മദ്യനിർമാണശാല) ആരംഭിക്കാൻ പവര്‍ ഇന്‍ഫ്രാടെക്കിന് കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായ കേന്ദ്രം രേഖയും വ്യവസായ മന്ത്രിയുടെ പ്രതികരണവും വ്യക്തമാക്കിയിരുന്നു. എന്നാൽ, കമ്പനിക്ക് പത്തേക്കര്‍ അനുവദിച്ചെന്നാണ് എക്സൈസ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇത് എക്സൈസ് വകുപ്പും വ്യവസായ വകുപ്പും തമ്മിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.