ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ ഇടതു സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പിക്ക് പുനർനിയമനം നൽകാത്ത നടപടി നിയമവ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണ്. സര്‍ക്കാര്‍ നടപടി അനുചിതവും അധാർമികവുമാണ്. ഇനിയും പുനഃപരിശോധന ഹരജിയുമായി പോയാല്‍ കോടതിയുടെ വരാന്തയില്‍പോലും അത് നിലനില്‍ക്കില്ല. അതുകൊണ്ട് സെന്‍കുമാറിനെ ഡി.ജി.പിയായി എത്രയുംവേഗം നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.