കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
ഒാൺലൈൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ പരാതിയെ തുടർന്ന കേസുമായി ബന്ധപ്പെട്ടാണ് സെൻകുമാർ ഹരജി നൽകിയത്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
കെ.എ.ടി അംഗമായി തന്നെ നിയമിക്കാൻ 2016ൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി ശിപാർശ ചെയ്തതായി ഹരജിയിൽ പറയുന്നു. കേസിെൻറ പേരിൽ തെൻറ നിയമനം വൈകിയപ്പോൾ ഒപ്പം ശിപാർശ ചെയ്യപ്പെട്ട മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം ജനുവരിയിൽ ചുമതലയേറ്റു.
സംസ്ഥാന സർക്കാറിെൻറ പ്രതികാര നടപടിമൂലമാണ് നിയമനം കിട്ടാത്തത്. പോസ്റ്റലായി ലഭിച്ച പരാതിയിൽ വേണ്ടത്ര പരിശോധന നടത്താതെയാണ് ധിറുതിയിൽ കേസെടുത്തത്. തനിക്കെതിരെയുള്ള മറ്റ് രണ്ട് കേസുകള്‍ ഹൈകോടതി നേരേത്ത റദ്ദാക്കിയിരുന്നു. നിലവിലെ കേസിലെ ഫോറന്‍സിക് ലബോറട്ടറി പരിശോധനഫലം തനിക്ക് അനുകൂലമാണ്. എന്നിട്ടും ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നില്ല. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കാനോ തീർപ്പാക്കാനോ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.