ടി.പി. സെന്‍കുമാറിന് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന് സുരക്ഷ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. സര്‍ക്കാറിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്ന സെന്‍കുമാറിന്‍െറ വീട്ടിലേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ളെന്നാണ് വിവരം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags:    
News Summary - tp senkumar security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.