തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ നിയമം ചുമത്തിയ കേസുകൾ പിന്‍വലിച്ച നടപടിയും പുനഃപരിശോധിക്കാനുള്ള നിലപാടിൽ ഡി.ജി.പി ടി.പി. സെന്‍കുമാർ. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷനായ സമിതി പിന്‍വലിക്കാൻ തീരുമാനിച്ച 42 യു.എ.പി.എ കേസുകളിലാണ് അദ്ദേഹം പുനഃപരിശോധന ആവശ്യപ്പെടുന്നത്. മാവോവാദി പ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കല്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് പോസ്റ്ററൊട്ടിച്ച കേസ്, മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകർക്കെതിരായ കേസ് തുടങ്ങിയവ പുനഃപരിശോധിക്കുമെന്നാണറിയുന്നത്. സര്‍ക്കാറിെൻറ നിര്‍ദേശപ്രകാരം പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ കുറ്റപത്രം സമര്‍പ്പിക്കാത്ത 162 കേസുകള്‍ പുനഃപരിശോധന നടത്തിയിരുന്നു. അതില്‍ 42 എണ്ണത്തിൽ യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കാനാണ് തീരുമാനിച്ചിരുന്നത്.
മതിയായ തെളിവുകളില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇക്കൂട്ടത്തില്‍പെടുന്ന പലകേസുകളുടെയും മെറിറ്റ് കണക്കാക്കാതെ തിടുക്കപ്പെട്ടുള്ള പിന്‍വലിക്കല്‍ ശരിയായില്ലെന്ന പക്ഷമാണ് സെന്കുമാറിേൻറത്. അതേസമയം, സെൻകുമാറിെൻറ ഇൗ നീക്കവും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല. സി.പി.െഎ ഉൾപ്പെടെ എൽ.ഡി.എഫ് ഘടകകക്ഷികൾ യു.എ.പി.എ ചുമത്തിയ നടപടികൾക്കെതിരെ ശക്തമായി മുന്നോട്ട് വന്നിരുന്നു. ആ സാഹചര്യത്തിൽ ഡി.ജി.പിയുടെ ഇൗനീക്കവും സർക്കാറുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.
കേസുകളുടെ വിശകലനവും പരിശീലനത്തിൽ ഉൾപ്പെടുത്തണം
പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനപട്ടികയിൽ പ്രതികൾക്ക് ശിക്ഷലഭിച്ചതും വെറുതെവിട്ടതുമായ പ്രധാന കേസുകളുടെ വിശകലനംകൂടി ഉൾപ്പെടുത്തണമെന്ന് കേരള പൊലീസ് അക്കാദമി ഡയറക്ടർ, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ നിർദേശംനൽകി. കേസന്വേഷണത്തിെൻറ പ്രാരംഭഘട്ടംമുതൽ അന്വേഷണത്തിലെ പഴുതുകളും തകരാറുകളും പോരായ്മകളും എന്തൊക്കെയായിരുന്നു, നേരിട്ടുള്ള തെളിവുകൾ, ശാസ്ത്രീയതെളിവുകൾ, സാഹചര്യത്തെളിവുകൾ, പൊതുവായ ഉദ്ദേശ്യങ്ങൾ, ഗൂഢാലോചനയുണ്ടെങ്കിൽ അതിെൻറ വിശദാംശങ്ങൾ എന്നിവ ശരിയായി വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ടോയെന്ന് വിശകലനം ചെയ്യണം. സൗമ്യ വധക്കേസ് പോലെ അന്തിമവിധി പ്രസ്താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തിനായി പരിശീലനപരിപാടികളിൽ ഉൾപ്പെടുത്തേണ്ടത്. വധശിക്ഷ ഒഴിവാക്കിയതിെൻറ കാരണങ്ങളെന്തെല്ലാം? കേസന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാതിരിക്കാനുള്ള കാരണങ്ങൾ ഏവ? ഇത്തരം കേസുകളിൽനിന്ന് ഭാവിയിൽ ഉൾക്കൊള്ളേണ്ട പാഠങ്ങളെന്ത് തുടങ്ങിയവ പഠനവിധേയമാക്കി പരിശീലനത്തിൽ വിശദീകരിക്കണം. വിരമിച്ച െപാലീസ് ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.