മുന്‍ ഡി.ജി.പി സെന്‍കുമാറിന് സോളാര്‍ കമീഷന്‍ നോട്ടീസ്

കൊച്ചി: കോടതി ആവശ്യപ്പെടാത്ത ഫോണ്‍ കാള്‍ രേഖകള്‍ (സി.ഡി.ആര്‍) ശേഖരിച്ച സംഭവത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന് സോളാര്‍ കമീഷന്‍ നോട്ടീസ് അയക്കും. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സി.ഡി.ആര്‍ ശേഖരിച്ച സംഭവത്തില്‍ സെന്‍കുമാറിനെ സാക്ഷിയായി വിസ്തരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സമര്‍പ്പിച്ച ഹരജി കമീഷന്‍ ഫയലില്‍ സ്വീകരിച്ചു.

കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിന് 20 ലക്ഷം രൂപ കൈമാറിയെന്ന് സരിത സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയിരുന്നു. സരിതയും അസോസിയേഷന്‍െറ മുന്‍ ഭാരവാഹികളുമായി നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഇത് തെളിയിക്കാന്‍ ഏഴ് ഫോണുകളുടെ സി.ഡി.ആര്‍ എടുക്കണമെന്നുമാവശ്യപ്പെട്ട് അജിത് ഹൈകോടതിയില്‍ ഹരജി നല്‍കിയതിനത്തെുടര്‍ന്നായിരുന്നു സി.ഡി.ആര്‍ ശേഖരിച്ചത്. ഹരജിയിലാവശ്യപ്പെടാത്ത സി.ഡി.ആര്‍ ശേഖരിച്ചത് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞതുകൊണ്ടാണെന്ന വിനയകുമാരന്‍ നായരുടെ മൊഴിയുടെ പകര്‍പ്പ് സഹിതമാണ് മറുപടി ആവശ്യപ്പെട്ട് സോളാര്‍ കമീഷന്‍ നോട്ടീസ് അയക്കുന്നത്.

പാലക്കാട് കിന്‍ഫ്ര പാര്‍ക്കിന്‍െറ മുന്‍ ജൂനിയര്‍ മാനേജറായിരുന്ന മുരളീശങ്കറില്‍നിന്ന് കമീഷന്‍ ബുധനാഴ്ച മൊഴിയെടുത്തു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന പ്രസന്നന്‍ നായര്‍ മല്ളേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ മുരളീശങ്കറില്‍നിന്ന് എടുത്ത മൊഴിയുടെ പകര്‍പ്പ് കമീഷനില്‍ സമര്‍പ്പിച്ചത് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിച്ചു. ഇത്തരത്തിലൊരു മൊഴി താന്‍ കൊടുത്തിട്ടില്ളെന്ന് മുരളീശങ്കര്‍ കമീഷനെ അറിയിച്ചു.

 

Tags:    
News Summary - tp senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.