തിരുവനന്തപുരം: സര്‍ക്കാറും ഡി.ജി.പി ടി.പി. സെന്‍കുമാറും തമ്മിലുള്ള പോര് മുറുകിയിരിക്കെ സർക്കാർതലത്തിൽ കരുനീക്കങ്ങൾ സജീവമായി. സെന്‍കുമാറിനെതിരെ ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായുള്ള വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിെൻറ റിപ്പോര്‍ട്ട് പുറത്തുവന്നു. ആറ് പരാതികളിലും വിവിധ യൂനിറ്റുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണല്‍ അംഗത്വവുമായി ബന്ധപ്പെട്ടായിരുന്നു വിജിലൻസ് നേരേത്ത റിപ്പോര്‍ട്ട് നല്‍കിയത്. കെ.ടി.ഡി.എഫ്.സി എം.ഡി ആയിരിക്കെ ചട്ടങ്ങൾ മറികടന്ന് 50 കോടി വായ്പ അനുവദിച്ചെന്നാണ് ആദ്യആരോപണം. കണിച്ചുകുളങ്ങര കേസ് അന്വേഷണത്തിലെ വീഴ്ചയാണ് രണ്ടാമതായി ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായുള്ള ബന്ധമാണ് മൂന്നാമത്തേത്. കെ.എസ്.ആർ.ടി.സിയിൽ അധികാരദുർവിനിയോഗം, ടെർമിനൽനിർമാണത്തിലെ അഴിമതി, വയനാട്ടിലെ റവന്യൂ റിക്കവറി എന്നീ പരാതികളും ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത് സംശയകരമാണെന്ന നിലപാടാണ് സെന്‍കുമാറുമായി അടുപ്പമുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.