വിധിയിൽ വ്യക്തത വരുത്തണം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സെന്‍കുമാറിനെ ഡി.ജി.പിയാക്കി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിധിയിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് സർക്കാർ ഇന്നു സുപ്രീംകോടതിയിൽ ഹരജി സമര്‍പ്പിക്കുമെന്നാണ് വിവരം. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുമ്പോള്‍ അതേറാങ്കിലുളള നിലവിലെ ഡി.ജി.പി ലോകനാഥ് ബെഹ്റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് വ്യക്തത തേടിയാണ് സർക്കാർ പരമോന്നത കോടതിയെ സമീപിക്കുന്നത്. സർക്കാർ ഈ ഹരജി നല്‍കിയാല്‍ സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകാൻ സാധ്യതയുണ്ട്.

ബെഹ്റെയ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാന്‍  വിധിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ടി.പി. സെന്‍കുമാര്‍ ഇന്നലെ പിൻവലിച്ചിരുന്നു. എന്തിനാണ് പിൻവലിച്ചതെന്ന കാര്യംഅവ്യക്തമായി തുടരവേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നത്.

 

Tags:    
News Summary - tp senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.