തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉന്നത പദവികളിൽ പ്രതിഷ്ഠിച്ചവർ ഒന്നെ ാന്നായി ബി.ജെ.പി പാളയത്തിൽ ചേക്കേറുന്നത് വിശദീകരിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണന് പിന്നാലെ റിട്ട. അംബാസഡറും ഉന്നത വിദ്യാ ഭ്യാസ കൗൺസിൽ വൈസ്ചെയർമാനുമായിരുന്ന ടി.പി. ശ്രീനിവാസൻ കൂടി ബി.ജെ.പി വേദിയിൽ പ്രത്യക്ഷപ്പെട്ടതാണ് കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നത്. ഉമ്മൻ ചാണ്ടി പൊലീസ് മേധാവി പദവിയിൽ വാഴിച്ച ടി.പി. സെൻകുമാർ ഇവർക്ക് മുന്നേ ബി.െജ.പി പാളയത്തിലെത്തി.
കോളജ്, സർവകലാശാല തലങ്ങളിൽ ഒേട്ടറെ പ്രമുഖരെ വെട്ടിയാണ് ടി.പി. ശ്രീനിവാസനും കെ.എസ്. രാധാകൃഷ്ണനും കഴിഞ്ഞ സർക്കാർ കാലത്ത് സുപ്രധാന പദവികളിൽ കയറിപ്പറ്റിയത്. ഇതിൽ കെ.എസ്. രാധാകൃഷ്ണന് ഇരട്ടപ്പദവിയാണ് യു.ഡി.എഫ് സർക്കാർ നൽകിയത്. ആദ്യം കാലടി ശ്രീശങ്കരചാര്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിച്ചതിന് പിന്നാലെയാണ് പി.എസ്.സി ചെയർമാൻ പദവിയിൽ നിയമിച്ചത്. ബി.ജെ.പിയിൽ ചേക്കേറിയ രാധാകൃഷ്ണൻ ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർഥിയാവുകയും ചെയ്തു. കോൺഗ്രസ് ബന്ധമില്ലാതിരുന്ന ടി.പി. ശ്രീനിവാസനെ കഴിഞ്ഞ സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ വൈസ്ചെയർമാൻ സ്ഥാനത്തിരുത്തിയത് പ്രമുഖ സമുദായ സംഘടനയുടെ സമ്മർദത്തിലാണ്. സംസ്ഥാന സർക്കാറിെൻറ ‘റുസ’ പദ്ധതി സമർപ്പിച്ചപ്പോൾ ശ്രീനിവാസനെ വൈസ്ചെയർമാൻ പദവിയിൽനിന്ന് നീക്കാൻ നിർദേശിച്ചു. എന്നാൽ കൗൺസിൽ പുനഃസംഘടിപ്പിക്കുേമ്പാൾ പുതിയ വൈസ്ചെയർമാനെ നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.
എന്നാൽ കാലാവധി കഴിഞ്ഞ കൗൺസിൽ പുനഃസംഘടിപ്പിക്കാൻ ഫയൽ നീങ്ങിയപ്പോഴും എൻ.എസ്.എസ് സമ്മർദത്തിൽ ശ്രീനിവാസനെ തന്നെ വൈസ്ചെയർമാനാക്കാനായിരുന്നു നീക്കം. ഇത് തർക്കമായതോടെ പുതിയ സർക്കാർ വന്നശേഷം നിയമനം നടത്തെട്ടയെന്ന നിലയിലാണ് ഫയൽ മടക്കിയത്. ഇതിനിടെ ഫാക്കൽറ്റി ട്രെയിനിങ് അക്കാദമിയുടെ ചെയർമാൻ പദവിയിലും ടി.പി. ശ്രീനിവാസനെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസിൽ നിന്നുള്ള എതിർപ്പ് കാരണം ഇത് ലക്ഷ്യംകണ്ടില്ല.
ഇതിനിടെ, ഉന്നത പദവികളിൽ ഇത്തരം ആളുകളെ നിയമിക്കുന്നതിൽ ഭാവിയിൽ ജാഗ്രത പുലർത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ശ്രീനിവാസൻ കോൺഗ്രസ് അംഗത്വമുള്ളയാളല്ല. നയതന്ത്ര വിദഗ്ദനായ അദ്ദേഹത്തിെൻറ സേവനം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.