പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 21 മുതൽ 30 വരെ ട്രെയിൻ സർവിസിൽ നിയന്ത്രണം ഉണ്ടാവുമെന്ന് റെയിൽവേ അധിക-ൃതർ അറിയിച്ചു. റദ്ദ് ചെയ്ത ട്രെയിനുകൾ: രാവിലെ എട്ടിന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ (56604) 21 മുതൽ 30 വരെ റദ്ദ് ചെയ്തു. ഉച്ചക്ക് 2.05നുള്ള കോഴിക്കോട്-കണ്ണൂർ പാസഞ്ചർ (56657) 21 മുതൽ 28 വരെയും റദ്ദ് ചെയ്തു.
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ: കോയമ്പത്തൂരിൽനിന്ന് രാവിലെ 9.45ന് പുറപ്പെടുന്ന കോയമ്പത്തൂർ-ഷൊർണൂർ മെമു (66605) പാലക്കാടിനും ഷൊർണൂരിനും ഇടയിൽ 21 മുതൽ 30- വരെ സർവിസ് നടത്തില്ല. ഷൊർണൂരിൽനിന്ന് ഉച്ചക്ക് 2.55ന് ആരംഭിക്കുന്ന ഷൊർണൂർ-കോയമ്പത്തൂർ മെമു (66604) 21 മുതൽ 30 വരെ ഷൊർണൂരിനും പാലക്കാടിനും ഇടയിൽ സർവിസ് നടത്തില്ല. മംഗലാപുരത്ത് നിന്ന് രാവിലെ 5.05ന് പുറപ്പെടുന്ന മംഗലാപുരം-കോഴിക്കോട് പാസഞ്ചർ (56654) 21 മുതൽ 28 വരെ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ സർവിസ് നടത്തില്ല. സമയം പുനഃക്രമീകരിച്ച ട്രെയിൻ: തൃശൂർ-കണ്ണൂർ പാസഞ്ചർ (56603) 21 മുതൽ 30 വരെ രണ്ട് മണിക്കൂർ വൈകി മാത്രമേ യാത്ര ആരംഭിക്കൂ.
നിയന്ത്രണം ഏർപ്പെടുത്തിയ എക്സ്പ്രസ് ട്രെയിനുകൾ: എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) 21 മുതൽ 28 വരെ ഒരു മണിക്കൂർ വൈകും. മംഗലാപുരം--കോയമ്പത്തൂർ ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) 21, 22, 25, 26, 29 തീയതികളിൽ ഒരു മണിക്കൂർ വൈകും. നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) 21 മുതൽ 25 വരെ 90 മിനിറ്റ് വൈകും. കോയമ്പത്തൂർ--മംഗലാപുരം എക്സ്പ്രസ് (56323) 21 മുതൽ 25 വരെയും 30നും 45 മിനിറ്റ് വൈകും. കണ്ണൂർ-തിരുവനന്തപുരം (12081) ജനശതാബ്ദി എക്സ്പ്രസ് 25 മുതൽ 30 വരെ ഒരു മണിക്കൂർ വൈകും. കൊച്ചുവേളി-ലോകമാന്യതിലക് (22114) 25നും 28നും ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
എറണാകുളം-പുണെ എക്സ്പ്രസ് (22149) 26നും 29നും ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22655) 27ന് ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രിക്കും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22653) 30ന് ഷൊർണൂരിന് മുമ്പ് രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. മംഗലാപുരം ജങ്ഷൻ-മുബൈ സി.എസ്.ടി (12134) 21 മുതൽ 23 വരെ 75 മിനിറ്റ് വൈകും. യശ്വന്ത്പൂർ-കർവാർ എക്സ്പ്രസ് (16515) 21 മുതൽ 23 വരെ മംഗലാപുരത്ത് 45 മിനിറ്റ് നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.