തിരുവനന്തപുരം: കൊല്ലം-കോട്ടയം-ഏറ്റുമാനൂർ, എറണാകുളം-തൃശൂർ സെക്ഷനുകളിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നവംബർ രണ്ട്, അഞ്ച്, എട്ട് തീയതികളിലെ കന്യാകുമാരി-പുണെ ജങ്ഷൻ പ്രതിദിന എക്സ്പ്രസ് (16382) കോട്ടയത്തിന് പകരം ആലപ്പുഴ വഴിയാകും ഓടുക. അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
ഭാഗികമായ റദ്ദാക്കൽ
നവംബർ രണ്ട്, 19 തീയതികളിലെ ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് (16127) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം മുതൽ ഗുരവായൂർ വരെയുള്ള ഈ ട്രെയിനിന്റെ സർവിസാണ് റദ്ദാക്കിയത്. നവംബർ രണ്ട്, 19 തീയതികളിലെ ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് (16128) ഗുരുവായൂരിന് പകരം തിരുവനന്തപുരത്ത് നിന്നാകും ചെന്നൈയിലേക്കുള്ള യാത്ര ആരംഭിക്കുക
വൈകിയോടുന്നവ
ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് നവംബർ ഏഴ്, 13, 14, 15, 16, 17, 18 തീയതികളിൽ ഒരു മണിക്കൂർ വൈകി 3.25നാകും മംഗളൂരുവിൽനിന്ന് യാത്ര പുറപ്പെടുക. വൈകുന്നേരം 4.10ന് പുറപ്പെടേണ്ട മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് നവംബർ ഏഴ്, 13, 14, 15, 16, 17, 18 തീയതികളിൽ 30 മിനിറ്റ് വൈകി 4.40നേ മധുരയിൽനിന്ന് യാത്ര തുടങ്ങൂ.
പൂർണമായും റദ്ദാക്കിയവ
06778 കൊല്ലം-എറണാകുളം മെമു (നവം. രണ്ട്, അഞ്ച്, എട്ട്)
06441 എറണാകുളം-കൊല്ലം മെമു (നവം. രണ്ട്, അഞ്ച്, എട്ട്)
06769 എറണാകുളം-കൊല്ലം മെമു (നവം.17, 19, 22,23,24, 26, 29, 30, ഡിസം.ഒന്ന്, മൂന്ന് ആറ്, ഏഴ്, എട്ട്, 10, 13)
06768 കൊല്ലം-എറണാകുളം മെമു (നവം.17, 19, 22,23,24, 26, 29, 30, ഡിസം.ഒന്ന്, മൂന്ന് ആറ്, ഏഴ്, എട്ട്, 10, 13)
സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നവംബർ നാല്, 11, 18, 25 ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ (വെള്ളിയാഴ്ചകളിൽ) വൈകീട്ട് മൂന്നിന് ഹസൂർ സാഹിബ് നന്ദേഡിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (07189 ) ശനിയാഴ്ചകളിൽ രാത്രി 8.15ന് എറണാകുളത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളത്തുനിന്ന് നവംബർ അഞ്ച്, 12, 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31 തീയതികളിൽ (ശനിയാഴ്ചകളിൽ) രാത്രി 11.25ന് പുറപ്പെടുത്തുന്ന സ്പെഷൽ ട്രെയിൻ (07190) മൂന്നാംദിവസം രാവിലെ 7.30ന് ഹസൂർ സാഹിബ് നന്ദേഡിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.