തിരുവനന്തപുരം: കേന്ദ്ര സർക്കാരിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ സംയുക്ത തൊഴിലാ ളി യൂനിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. പൊതുഗതാഗതം നി ശ്ചലമായേക്കും. കെ.എസ്.ആർ.ടി.സിയിൽ ബി.എം.എസ് ഒഴികെ യൂനിയനുകൾ പണിമുടക്കുന്നുണ്ട് . അധ്യാപക സംഘടനകളും സർവിസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനാൽ വിദ്യാലയങ്ങള ുടെയും സർക്കാർ ഒാഫിസുകളുടെയും പ്രവർത്തനത്തെ ബാധിക്കും. ട്രെയിൻ തടയുമെന്ന് യൂനി യൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, അരമണിക്കൂറിൽ കൂടുതൽ വൈകില്ലെന്നാണ് റെയ ിൽവേ അധികൃതർ പറയുന്നത്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്ക് ഒാടാം.
കേന്ദ്ര -സംസ്ഥാന ജ ീവനക്കാർ, ബാങ്ക്- തപാൽ ജീവനക്കാർ, മോേട്ടാർ തൊഴിലാളികൾ എന്നിവരെല്ലാം പണിമുടക് കുകയാണ്. ഇൻഷുറൻസ്, ബി.എസ്.എൻ.എൽ ജീവനക്കാർ െഎക്യദാർഢ്യം പ്രഖ്യാപിച്ച് വിട്ടുനിൽ ക്കും. ശബരിമല തീർഥാടകരെ ഒഴിവാക്കി. െക.എസ്.ആർ.ടി.സി ശബരിമല സർവിസ് നടത്തുമെന്ന ് സി.എം.ഡി ടോമിൻ െജ.തച്ചങ്കരി അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ സർവിസും ഡിപ്പോകളി ൽനിന്നുള്ള നിലയ്ക്കൽ സർവിസും ഒാടാൻ ക്രമീകരണം ഏർപ്പെടുത്തി.
പത്രം, പാൽ, ആശുപ ത്രികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കടകൾ നിർബന്ധപൂർവ ം അടപ്പിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം ജി.എസ്.ടി അടക്കമുള്ള വിഷയങ് ങൾ ഉന്നയിക്കുന്നതിനാൽ വ്യാപാരികൾ പണിമുടക്കുമായി സഹകരിക്കുമെന്നാണ് വിലയിരു ത്തൽ. കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിട്ടുണ്ട്. തുറക്കേണ്ടവർക്ക് തുറക്കാമെന്നും തൊഴിലാളികൾ പണിമുടക്കിയാൽ എതിർക്കില്ലെന്നും വ ്യാപാരി വ്യവസായി സമിതി വ്യക്തമാക്കി. പണിമുടക്കിെൻറ ഭാഗമായി ജില്ല കേന്ദ്രങ്ങളിൽ തൊഴിലാളി മാർച്ച് നടക്കും.
പരീക്ഷകൾ മാറ്റി
തിരുവനന്തപുരം/കോട്ടയം/കൊച്ചി/കണ്ണൂർ: കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ഫൈവ് ഇയര്‍ എം.ബി.എ (ഇൻറഗ്രേറ്റഡ്) / ഇൻറഗ്രേറ്റഡ് ബി.എം-എം.എ.എം) പരീക്ഷ 23 ലേക്ക് മാറ്റി. ഒമ്പതിന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്കീം) പരീക്ഷ (യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം വിദ്യാർഥികള്‍)16 ലേക്കും രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2014 സ്കീം-ഫുള്‍ടൈം / െറഗുലര്‍ ഈവനിങ് / യു.ഐ.എം / ട്രാവല്‍ ആൻഡ് ടൂറിസം) പരീക്ഷ 18 ലേക്കും മാറ്റി.എം.ജി സർവകലാശാലയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും എട്ട്, ഒമ്പത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല 09.01.2019ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി.എ എൽഎൽബി, എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ യഥാക്രമം ജനുവരി 17, 18 തീയതികളിലേക്ക് മാറ്റിവെച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
ജെ.ഇ.ഇ മെയിൻ പരിക്ഷാർഥികൾ വലയും
മുക്കം (കോഴിക്കോട്): ദേശീയ പണിമുടക്ക് ദിവസങ്ങളായ ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്ത് ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്നത് ദുരിതമാകും. ബി.ഇ, ബി.ടെക്, ബി.ആർക്ക്, ബി പ്ലാനിങ് കോഴ്സുകളിലേക്ക് ജോയൻറ് എൻട്രൻസ് പരീക്ഷകളാണ് ദേശീയ പണിമുടക്ക് ദിവസങ്ങളിൽ നടക്കുന്നത്. പണിമുടക്ക് മൂലം പരീക്ഷ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ഒാരോ പരീക്ഷാർഥിയും നിശ്ചിത പരീക്ഷ കേന്ദ്രങ്ങൾ പോയി മനസ്സിലാക്കണമെന്ന് രാവിലെ വീണ്ടും മൊബൈലുകളിൽ സന്ദേശം വന്നു.
ചൊവ്വാഴ്ച രാവിലെ 7.30ന് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഒമ്പത് മണിയോടെ പരീക്ഷ കേന്ദ്രത്തിലെ ഗേറ്റ് അടക്കും. തുടർന്ന് പേപ്പർ രണ്ട് പരീക്ഷ 9.30 മുതൽ 12.30 വരെ നടക്കും. ബുധനാഴ്ച പേപ്പർ ഒന്ന് പരീക്ഷയാണ് നടക്കുന്നത്. ഉച്ച 2.30 മുതൽ 5.30 വരെയാണ് സമയം. ഇതിന് ഉച്ച 12.30ന് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. രണ്ടുമണിക്ക് പരീക്ഷ കേന്ദ്രത്തിെൻറ ഗേറ്റ് അടക്കുമെന്നുമാണ് അഡ്മിഷൻ ടിക്കറ്റിൽ പറയുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ എഴുതുന്നതാണ് ജോയൻറ് എൻട്രൻസ് മെയിൻ പരീക്ഷ.
സമരദിനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംരക്ഷണം നൽകണമന്ന് വിദ്യാലയ കൂട്ടായ്മ
കോഴിക്കോട്: സമരദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ സംരക്ഷണം നൽകണമെന്ന് വിദ്യാലയ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരങ്ങളും പണിമുടക്കുകളുംമൂലം പഠനനിലവാരം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകൾ ഒറ്റക്കെട്ടായി ഹർത്താലുകളെ ചെറുക്കാൻ കോഴിക്കോട് ചേർന്ന സി.ബി.എസ്.ഇ, അൺ എയ്ഡഡ്, എയ്ഡഡ് റെക്കഗനൈസ്ഡ് സ്കൂൾ അസോസിയേഷനുകളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ പഠനനിലവാരം ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഈ നിലവാരത്തകര്‍ച്ചയുടെ മുഖ്യകാരണം പഠനദിവസങ്ങളുടെ കുറവാണെന്നും യോഗം വിലയിരുത്തി. കോ ഒാഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡൻറ് നിസാര്‍ ഒളവണ്ണ, പി.കെ. മുരളീധരമേനോന്‍, പ്രഫ. പി. കുട്ട്യാലിക്കുട്ടി, വി. ആലിക്കോയ, പി. ശങ്കരൻ, വി. മാധവി ദേവി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
സമ്പൂർണമാകും-ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: 48 മണിക്കൂർ ദേശിയ പണിമുടക്ക് അധ്യാപക-സർവിസ് മേഖലയിൽ സമ്പൂർണമാകുമെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും അധ്യാപക സർവിസ് സംഘടനാ സമരസമിതിയും. പ്രകടനങ്ങളിൽ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ടി.സി. മാത്തുക്കുട്ടിയും സമരസമിതി ജനറൽ കൺവീനർ എസ്. വിജയകുമാരൻ നായരും ആവശ്യപ്പെട്ടു.പണിമുടക്ക് വിജയിപ്പിക്കാൻ ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണനും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും ആവശ്യപ്പെട്ടു.
കെ.എസ്.ആര്.ടി.സി പൊലീസ് സംരക്ഷണം തേടി
തിരുവനന്തപുരം: പണിമുടക്ക് ദിവസങ്ങളില്‍ ബസ് സർവിസ് നടത്താൻ സുരക്ഷ ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി സി.എം.ഡി ടോമിന് തച്ചങ്കരി പൊലീസിന് കത്ത് നല്കി. ജീവനക്കാര്‍ എത്തിയാല്‍ പൊലീസ് സംരക്ഷണയിൽ ബസോടിക്കാൻ ക്രമീകരണമുണ്ട്. അതേസമയം ജീവനക്കാരുടെ അഭാവത്തില്‍ സർവിസ് മുടങ്ങാനിടയുണ്ടെന്നാണ് സൂചന.
പണിമുടക്ക് രാഷ്ട്രീയപ്രേരിതം -ബി.എം.എസ്
തൃശൂർ: ട്രേഡ് യൂനിയൻ പണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കില്ലെന്ന് അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. സി.കെ. സജി നാരായണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. സർക്കാർ വിളിച്ച ചർച്ചകൾ ബഹിഷ്കരിച്ചും ഏകപക്ഷീയവുമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. തൊഴിലാളികൾക്ക് അനുകൂലമായ പല നിയമങ്ങളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴിലാളി സമൂഹം പണിമുടക്ക് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പി. രാജീവൻ, വി. രാധാകൃഷ്ണൻ, എ.സി. കൃഷ്ണൻ, എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പണിമുടക്ക്: പെട്രോൾ പമ്പുകളിൽ തിരക്ക്
കോഴിക്കോട്: സംയുക്ത ട്രേഡ് യൂനിയെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടുദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് ജനങ്ങൾ കൂട്ടത്തോടെ ഇന്ധനം നിറക്കാനെത്തിയതിനാൽ പെട്രോൾ പമ്പുകളിൽ വലിയ തിരക്കനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകീേട്ടാടെ തന്നെ നഗരത്തിലെ ഭൂരിഭാഗം പമ്പുകളിലും വാഹനങ്ങളുെട നീണ്ട നിരയായിരുന്നു. രാത്രിയും തിരക്ക് തുടർന്നു. ചില പമ്പുകളിൽ ഇന്ധനം തീർന്നത് മറ്റു പമ്പുകളിലെ തിരക്ക് വർധിപ്പിച്ചു. വാഹനങ്ങൾക്കുപുറെമ നിരവധിയാളുകൾ കന്നാസുകളിലും കുപ്പികളിലും ഇന്ധനം നിറക്കാനെത്തിയിരുന്നു. ബാങ്ക് റോഡ്, പാവമണി റോഡ്, കല്ലായ് റോഡ് തുടങ്ങിയ ഭാഗങ്ങളിലുള്ള പല പമ്പുകളിലും വാഹനങ്ങൾ റോഡിലേക്കെത്തിയ സ്ഥിതിയായിരുന്നു. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും തിങ്കളാഴ്ച വലിയ തിരക്കുണ്ടായിരുന്നു.
ദേശീയ പണിമുടക്ക്: മത്സ്യം, കോഴി, പച്ചക്കറി വില കുത്തനെ ഉയർന്നു
കോഴിക്കോട്: ദേശീയ പണിമുടക്കിെൻറ മുന്നോടിയായി ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ ഉയർത്തി വ്യാപാരികൾ. നന്മണ്ട 13ലാണ് നൊടിയിടക്കുള്ളിൽ വില വർധിച്ചത്. തക്കാളി കിലോവിന് ഞായറാഴ്ച വില 28രൂപയായിരുന്നു. ഹർത്താൽ തലേന്ന് 40 രൂപയായി. കോഴിവില കിലോ 160രൂപയായിരുന്നത് തിങ്കളാഴ്ച വില 170രൂപ. മത്സ്യത്തിെൻറ വിലയും കുത്തനെ ഉയർന്നു. മുന്നറിയിപ്പില്ലാതെ വില വർധിപ്പിച്ച വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ ജില്ല ഭരണകൂടം തയാറാവണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പണിമുടക്ക്: എല്ലാ സംരക്ഷണവും നൽകും -മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ പണിമുടക്കിെൻറ സാഹചര്യത്തിൽ സർക്കാർ എല്ലാ സംരക്ഷണവും നൽകുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബലപ്രയോഗം നടത്തില്ലെന്നും ഹർത്താലല്ലെന്നും തൊഴിലാളിസംഘടനകൾ തെന്ന പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് ജനുവരി 15ന് പ്രധാനമന്ത്രി എത്തുമോ എന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ വരവിനെ സംസ്ഥാനം സ്വാഗതം ചെയ്യുന്നുവെന്നും വിശദാംശം മനസ്സിലാക്കെട്ടയെന്നുമായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവാണോ എന്ന് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പ് മുറുകിയാൽ വരാനിടയില്ലെന്നും വന്നിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മറുപടി. പ്രധാനമന്ത്രി എന്ന നിലയിലുള്ള സന്ദർശനത്തെ ഏത് ഘട്ടത്തിലും സ്വാഗതം ചെയ്യും. ശബരിമലയിൽ എത്ര സ്ത്രീകൾ കയറിയെന്ന് തെൻറ കൈയിൽ കണക്കില്ല. കൂടുതൽ സ്ത്രീകൾ കയറിയതായി പറയുന്നുണ്ട്. 10 യുവതികൾ കയറിയെന്ന വാർത്തകളെക്കുറിച്ച് േചാദിച്ചപ്പോൾ തനിക്കറിയില്ലെന്നായിരുന്നു മറുപടി.
പണിമുടക്കിൽ സഞ്ചാരികൾക്ക് സൗകര്യമൊരുക്കും -മന്ത്രി
തിരുവനന്തപുരം: ദേശീയ പണിമുടക്ക് നടക്കുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പണിമുടക്ക് വിനോദസഞ്ചാരമേഖലയെ ബാധിക്കില്ല. സഞ്ചാരികള്‍ക്കോ അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കോ യാത്രസൗകര്യങ്ങള്ക്കോ തടസ്സമില്ലാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും തടസ്സമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.