താമരശേരി: ചുരത്തിൽ തുടർച്ചയായുള്ള ഗതാഗത തടസ്സംമൂലം യാത്രക്കാർ െപാറുതിമുട്ടുന്നു. വാഹന യാത്രക്കാര്‍ക്ക് സമയത്തിനു ലക്ഷ്യ സ്ഥാനത്തെത്തുമെന്ന പ്രതീക്ഷകളാണ് നിരന്തരം ഉണ്ടാവുന്ന ഗതാഗത കുരുക്കു മൂലം ഇല്ലാതാവുന്നത്.
ഒരാഴ്ചക്കിടയില്‍ അഞ്ചു ദിവസവും ചുരത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഗതാഗത തടസ്സം ഉണ്ടായി. ഇതു മൂലം രാത്രിയിലടക്കം യാത്രക്കാർ മണിക്കൂറുകളോളം െപരുവഴിയിലാവുകയാണ്. ആറാം വളവില്‍ കഴിഞ്ഞ ദിവസം യന്ത്രത്തകരാര്‍ മൂലം കെണ്ടയ്നര്‍ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതഗത തടസ്സം നേരിട്ടു.
അന്നുതന്നെ കുഴിയില്‍ വീണു ബംഗളൂരു കെ.എസ്.ആര്.ടി.സി ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ദീർഘസമയം ഗതാഗതം സ്തംഭിച്ചു. വളവുകൾക്ക് സമീപം േറാഡിൽ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ച ഒമ്പതാം വളവില്‍ ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടതാണ് ഈ ആഴ്ചയിലെ അവസാനത്തെ സംഭവം.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും നടത്തുന്ന സേവനങ്ങളാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറക്കുറെ ആശ്വാസമാവുന്നത്. ചുരത്തിൽ ആധുനിക സംവിധാനങ്ങളോെടെ െപാലീസിെൻറ േസവനം കുറേ കൂടി െമച്ചപ്പെടുത്തിയാൽ മാത്രമേ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.