കോഴിക്കോട്: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനായി സംസ്ഥാനത്തു നിന്ന് പുറപ്പെേടണ്ടിയിരുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെേടണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.
ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് വിശദീകരണം. കേരളത്തിൽ നിന്ന് ഇന്ന് ട്രെയിനുകൾ അയക്കേണ്ടതില്ലെന്ന് ബിഹാർ സർക്കാർ റെയിൽവെയെ അറിയിക്കുകയായിരുന്നു.
റെയിൽവെ അധികൃതരാണ് ട്രെയിൻ റദ്ദാക്കിയ കാര്യം ജില്ല കലക്ടർമാരെ അറിയിച്ചത്. തൊഴിലാളികൾ കൂട്ടത്തോടെ തിരികെയെത്തുമ്പോൾ അവരെ പുനരധിവസിപ്പിക്കാനും നിരീക്ഷണത്തിലാക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതിനാലാണ് തൊഴിലാളികളെ ഇപ്പോൾ അയക്കേണ്ടതില്ലെന്ന് ബിഹാർ അറിയിച്ചത്.
ഞായറാഴ്ച മാത്രം 1100ഓളം ആളുകളെയാണ് കോഴിക്കോട് നിന്ന് ബിഹാറിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.