കേരളത്തിലൂടെയുള്ള രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ: കാളപ്പോര് അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തമിഴ്നാട്ടിലെ ട്രെയിൻ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തര ട്രെയിൻ സർവീസുകൾ നടക്കുന്നില്ല. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു.

കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ റൂട്ടിൽ മാറ്റമുണ്ട്. 16128 ഗുരുവായൂർ-ചെന്നൈ എഗ് മോർ എക്സ്പ്രസ്, 16340 നാഗർകോവിൽ മുംബൈ സി.എസ്.ടി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. എഗ് മോർ എക്സ്പ്രസ് വിരുതുനഗർ, അരുപ്പുകോട്ടൈ, മനമധുരൈ, തിരുച്ചിറപ്പള്ളി വഴിയും മുംബൈ സി.എസ്.ടി എക്സ്പ്രസ് വിരുതുനഗർ, അരുപ്പുകോട്ടൈ, മനമധുരൈ, തിരുച്ചിറപ്പള്ളി, കരൂർ, ഈറോഡ് വഴിയുമാണ് തിരിച്ചുവിട്ടത്.

കാരക്കൽ-ബാംഗ്ലൂർ പാസഞ്ചർ, മധുര-രാമേശ്വരം പാസഞ്ചർ, മധുര-ചെങ്കോട്ട പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ. ബാംഗ്ലൂർ-കാരക്കൽ പാസഞ്ചർ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

Tags:    
News Summary - train cancelled through kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.