തൃശൂർ: ദിവാൻജിമൂല മേൽപാലം നിർമാണം പൂർത്തിയാക്കുന്നതിനായി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം --പാലക്കാട് മെമു (66612) 40 മിനിറ്റും തൃശൂർ -കോഴിക്കോട് പാസഞ്ചർ (56663) 45 മിനിറ്റും ഗുരുവായൂർ-തൃശൂർ പാസഞ്ചർ (56043) 20 മിനിറ്റും വൈകിയാകും സർവിസ് തുടങ്ങുക. തിരുവനന്തപുരം--ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) ഒല്ലൂർ സ്റ്റേഷനിൽ 25 മിനിറ്റ് പിടിച്ചിടും.
എറണാകുളം--കണ്ണൂർ എക്സ്പ്രസ് (16313) ആലപ്പുഴ-കണ്ണൂർ എക്സ്പ്രസും (16307) 20 മിനിറ്റ് ഒല്ലൂർ സ്റ്റേഷനിൽ പിടിച്ചിടും. ഗുരുവായൂർ--എറണാകുളം പാസഞ്ചർ (56375) വ്യാഴം, ഞായർ ദിവസങ്ങളിൽ 20 മിനിറ്റ് വൈകിയാവും യാത്ര തുടങ്ങുക. ഇതേ ദിവസങ്ങളിൽ തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) 30 മിനിറ്റ് തൃശൂർ സ്റ്റേഷനിൽ പിടിച്ചിടും.
13ന് തൃശൂർ റെയിൽേവ സ്റ്റേഷനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ മേൽപാലം പൂർത്തിയാക്കാനുള്ള അനുമതി ഉടൻ നൽകണമെന്ന് ഡിവിഷനൽ മാനേജരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി വേഗത്തിലാക്കാൻ റെയിൽേവ ബോർഡ് അനുമതി നൽകിയത്. വൈദ്യുതി ലൈനുകൾ പോകുന്ന രണ്ട് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുന്ന പ്രവർത്തനത്തിനാണ് കൂടുതൽ സമയം വേണ്ടത്. മന്ത്രിയോടൊപ്പം സി.എൻ. ജയദേവൻ എം.പിയുടെ ഇടപെടലും ഗുണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.