കണ്ണൂർ: പാളത്തിൽ മണ്ണിടിഞ്ഞുവീണ് കണ്ണൂരിൽനിന്ന് മംഗളൂരുവഴി ബംഗളൂരുവിലേക്ക് ദിവസേനയുള്ള ട്രെയിൻ സർവിസ് നിലച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സകലേശ്പുര സുബ്രഹ്മണ്യം റോഡിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞ് വീണതാണ് ബംഗളൂരു റൂട്ടിലുള്ള ട്രെയിനുകൾ നിർത്തലാക്കാനിടയാക്കിയതെന്നാണ് റെയിൽേവ അധികൃതരുടെ വിശദീകരണം.
ഞായർ മുതൽ ബുധൻവരെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ചിനും മറ്റു ദിവസങ്ങളിൽ 4.40നും കണ്ണൂരിൽനിന്ന് പുറെപ്പട്ടിരുന്ന ട്രെയിൻ കാസർകോട് ജില്ലയിലെ നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ട്രെയിൻ സർവിസ് നിലച്ചതോടെ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ കമ്പാർട്മെൻറിൽ വൻ തിരക്കിനെ തുടർന്ന് കഴിഞ്ഞദിവസം ഒരു യാത്രക്കാരൻ താഴേക്ക് വീഴുന്നതിൽനിന്ന് അത്ഭുതംകൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണൂരിൽനിന്ന് ബൈന്തൂർവരെയുണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി താൽക്കാലികമായി നിർത്തിയിരുന്നു. പിന്നീടിത് പൂർണമായും ഒഴിവാക്കുകയായിരുന്നു. ബംഗളൂരു ട്രെയിനിനും സമാന ഗതിയാകുമോയെന്നാണ് യാത്രക്കാരുടെ പരാതി. െസപ്റ്റംബർ 15വരെ ഇതുവഴിയുള്ള സർവിസ് നടക്കില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.