കോഴിക്കോട്: കനത്ത മഴമൂലം തടസപ്പെട്ട കോഴിക്കോട്-ഷൊർണൂർ പാതയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പലയിടത്ത ും ട്രാക്കിൽ വെള്ളം കയറിയതും പാലങ്ങൾ അപകട സാഹചര്യത്തിലായതുമാണ് ട്രെയിൻ ഗതാഗതം നിർത്താൻ ഇടയാക്കിയത്. ഇത് മേഖല യിലെ യാത്രാദുരിതം ഇരട്ടിയാക്കിയിരുന്നു.
കല്ലായിയിലും കുറ്റിപ്പുറത്തും ട്രാക്കിൽ വെള്ളം കയറിയതും ഫറോക്ക് റെയിൽവേ പാലത്തിൽ മരത്തടികൾ വന്നടിഞ്ഞതുമാണ് മലബാറിൽ റെയിൽ ഗതാഗത സ്തംഭനത്തിന് കാരണമായത്.
ഫറോക്ക് പാലം ഒഴികെ മറ്റ് ഇടങ്ങളിലെല്ലാം പരിശോധന നടത്തി കുഴപ്പങ്ങൾ ഇല്ലെന്ന് ഞായറാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. ഫറോക്ക് പാലത്തിൽ ഇന്ന് ഉച്ചയോടെ പരിശോധന പൂർത്തിയാക്കിയാണ് ട്രെയിനുകൾക്ക് സർവിസ് നടത്താൻ അനുമതി നൽകിയത്.
തുടർന്ന് രണ്ട് മണിയോടെ മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് സർവിസ് നടത്തി.
നാലാം ദിവസമാണ് പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയിൽ വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ട അവസ്ഥയിൽ ട്രെയിൻ ഗതാഗതവും നിലച്ചത് മലബാർ മേഖലയിൽ കടുത്ത യാത്രാദുരിതമാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.