കോഴിക്കോട്: അറ്റകുറ്റപ്പണി, ലോക്കോപൈലറ്റ് ക്ഷാമം എന്നിവയുടെ പേരിൽ ട്രെയിനുകൾ റദ്ദാക്കുന്നതും ൈവകുന്നതും യാത്രക്കാരെ വലക്കുന്നു. എറണാകുളം-തൃശൂർ ഭാഗങ്ങളിൽ നടക്കുന്ന അറ്റക്കുറ്റപ്പണികൾ കാരണം കോഴിക്കോട് വഴി പോകുന്ന ട്രെയിനുകളിൽ പലതും വൈകിയാണെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൃത്യത പാലിച്ച ട്രെയിനുകളടക്കം വീണ്ടും താളം തെറ്റി ഒാടുകയാണ്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോെട്ടത്തിയ മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണെത്തിയത്. വൈകീട്ട് 4.10ന് കോഴിക്കോെട്ടത്തേണ്ട പരശുറാം എക്സ്പ്രസ്(16650) രണ്ടേകാൽ മണിക്കൂർ വൈകിയാണെത്തിയത്. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ(56651) ഒന്നേകാൽ മണിക്കൂർ വൈകി. തൃശൂർ-കണ്ണൂർ പാസഞ്ചർ(56603) ഒരു മണിക്കൂർ 20 മിനിറ്റ് ൈവകിയാണ് കോഴിക്കോെട്ടത്തിയത്. ഒന്നര മണിക്കൂർ വൈകിയാണ് ഇൗ ട്രെയിൻ കണ്ണൂരിലെത്തിയത്. തൃശൂരിനും ഷൊർണൂരിനും ഇടയിലാണ് കൂടുതൽ വൈകിയത്. രാവിലെ 11.20ന് കോഴിക്കോെട്ടത്തേണ്ട മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്(16605) ഒന്നേകാൽ മണിക്കൂറോളം വൈകി 12.35നാണ് എത്തിയത്.
വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ യാത്രസമയം കുറയുമെന്ന് റെയിൽവേ
ന്യൂഡൽഹി: 2021-22 കാലത്ത് വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ട്രെയിൻ വേഗത ശരാശരി 10 മുതൽ 15 ശതമാനം വരെ വർധിച്ച് യാത്രസമയം കുറയുമെന്ന് റെയിൽവേ. വൈദ്യുതീകരണത്തിനൊപ്പം ലൈനിെൻറ പ്രവർത്തനക്ഷമതയും കൂടുേമ്പാഴാണ് നേട്ടം കൈവരിക്കാനാകുകയെന്നും റെയിൽവേ ബോർഡ് അംഗം ഘൻശ്യാം സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനകം 29,000 റൂട്ട് കി.മീ കമീഷൻ ചെയ്തു. 13,000 കി.മീ ദൂരത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. 20,000 കി.മീ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 18 വർഷമായി ഒാടുന്ന ഡീസൽ എൻജിനുകൾ മാറ്റി വൈദ്യുതീകരിച്ച എൻജിനുകൾ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ എൻജിനുകൾ മലിനീകരണ മുക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.