മാവേലിക്കര: പുനലൂര്‍-പാലക്കാട് എക്സ്പ്രസ് ട്രെയിന്‍ രണ്ടാഴ്ചക്കകം ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇന്ത്യന്‍ റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റിയാണ് സര്‍വിസിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ സര്‍വിസിന്‍െറ സമയവും സ്റ്റോപ് സംബന്ധിച്ചുണ്ടായ തര്‍ക്കവുമാണ് കാലതാമസത്തിന് കാരണം. അത് പരിഹരിച്ചു. പുന$ക്രമീകരിച്ച സമയപ്പട്ടിക അനുസരിച്ച് പുലര്‍ച്ചെ 3.25ന് പുനലൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 4.40ന് കൊല്ലത്തത്തെി അഞ്ചിന് പുറപ്പെടും. 9.35ന് എറണാകുളത്തത്തെും. ഉച്ചക്ക് 1.20നാണ് പാലക്കാട് എത്തുക.
വൈകുന്നേരം നാലിന് പാലക്കാടുനിന്ന് തിരിക്കും. 7.05ന് എറണാകുളം, രാത്രി 11.25ന് കൊല്ലം, പുലര്‍ച്ചെ 1.20ന് പുനലൂര്‍ എന്നിങ്ങനെയാണ് സമയക്രമം. ആകെ 23 സ്റ്റോപ്. രണ്ട് സ്ളീപ്പര്‍ ക്ളാസ് കോച്ചുകൂടി ഏര്‍പ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തും. ട്രെയിന് പാലരുവി എക്സ്പ്രസ് എന്ന് പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു.
ട്രെയിന്‍ സര്‍വിസ് ഇല്ലാത്തതുമൂലം കൊട്ടാരക്കര, പുനലൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ രാത്രി ഒമ്പതിനുശേഷം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, ഇനിമുതല്‍ രാത്രിയിലും പകലും കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ ഓടുന്നതുകൊണ്ട് എല്ലാ റെയില്‍വേ സ്റ്റേഷനും 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതായിവരും.
വൈകുന്നേരം 5.15ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വേണാട് എക്സ്പ്രസ് വിട്ടുകഴിഞ്ഞാല്‍ ആറിനുശേഷം കോട്ടയത്തേക്ക് ഒരുപാസഞ്ചര്‍ ട്രെയിന്‍ മാത്രമാണുള്ളത്. എറണാകുളത്തിന്‍െറ ഉള്‍പ്രദേശങ്ങളില്‍ ജോലിനോക്കി വരുന്ന പ്രതിദിന യാത്രക്കാര്‍ക്ക് 5.15ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. യാത്രക്കാര്‍ക്ക് പ്രയോജനകരമായ രീതിയിലാണ് സമയക്രമമെന്നും എം.പി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.