കൊച്ചി: വനിത ജീവനക്കാരുടെ സ്ഥലംമാറ്റ കാര്യത്തിൽ തൊഴിലുടമകൾ തുറന്ന മനസ്സോടെയുടെയുള്ള സമീപനം സ്വീകരിക്കണമെന്ന് ഹൈകോടതി. കുടുംബത്തിന്റെ പരിപാലനത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് സ്ത്രീകൾ.
അനുഭാവപൂർണമായ മനോഭാവത്തോടെ വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. പരിചിതമല്ലാത്ത ചുറ്റുപാടുകളിലേക്ക് മാറ്റപ്പെട്ടാൽ ജോലിയും ജീവിതവും ഒരേപോലെ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ അവർക്കുണ്ടാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എറണാകുളം ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രിയിലെ രണ്ട് വനിത ഡോക്ടർമാരെ കൊല്ലത്തേക്ക് സ്ഥലംമാറ്റുന്നത് സംബന്ധിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.