തിരുവനന്തപുരം: ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ സ്ഥലംമാറ്റം ഭരണപരമായ സ്വാഭാവികനടപടി മാത്രമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇത് പാർട്ടി തീരുമാനമല്ല. എക്കാലവും ഒരേതസ്തികയിൽ ഇരിക്കാനാകില്ല. സ്ഥാനക്കയറ്റം വേേണ്ട? മൂന്നാർ, ഇടുക്കി ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് ഇടതുമുന്നണിയുടെ നയത്തിെൻറ ഭാഗമാണ്. പകരംവരുന്ന ഉദ്യോഗസ്ഥരും സർക്കാർ നയം നടപ്പാക്കുമെന്നും ഒഴിപ്പിക്കൽ നടപടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എപ്പോൾ മാറ്റണമെന്നും എപ്പോൾ പാടില്ലെന്നും മാധ്യമപ്രവർത്തകർ തീരുമാനിക്കുകയാണെങ്കിൽ തങ്ങൾ എന്തിനാണ് ഭരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. നാല് വർഷമായി ഒരേ തസ്തികയിൽ ഇരുന്ന ഉദ്യോഗസ്ഥനെയാണ് മാറ്റിയതല്ല. ൈകയേറ്റവുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് ആശ്വാസവിധി ഉണ്ടായപ്പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ് നടപടി ഉണ്ടാകുന്നെതന്ന് വിചാരിക്കരുത്. സബ്കലക്ടറെ മാറ്റില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെെട്ടന്ന് കരുതുന്നില്ല. ഏത് സന്ദർഭത്തിലും അത്തരം തീരുമാനം എടുക്കേണ്ടിവരുെമന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.