തൃശൂർ: ട്രാൻസ്ജെൻഡറുകളായ ഏഴ് പേർ ശനിയാഴ്ച ശബരിമലയിലേക്ക് പുറപ്പെടും. തൃശൂർ, എ റണാകുളം ജില്ലയിലെ ഭക്തരായ ട്രാൻസ്ജെൻഡറുകളാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയ ിലേക്ക് തിരിക്കുന്നത്. മാലയിട്ട് വ്രതമെടുത്താണ് ഇവർ ദർശനത്തിനൊരുങ്ങുന്നത്. സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ പത്തനംതിട്ട കലക്ടറെ സമീപിച്ചിട്ടുണ്ട്. കലക്ടർ സംരക്ഷണം ഉറപ്പ് നൽകിയതായി ഇവരുടെ പ്രതിനിധി ‘മാധ്യമ’ത്തോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ആരുടെയും പേര് വെളിപ്പെടുത്തില്ലെന്ന് ഇവർ പറഞ്ഞു.
ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകളാണ് ദർശനത്തിനെത്തുന്നതെന്നും ഇത് തടയണമെന്നും സംഘ്പരിവാർ സംഘടനകൾ പ്രചാരണം നടത്തുമ്പോൾ ഇപ്പോൾ ശാന്തമായ ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മനപ്പൂർവം സംഘ്പരിവാർ സംഘങ്ങൾ തന്നെയാണ് ട്രാൻസ്ജെൻഡറുകളെ എത്തിക്കുന്നതെന്ന നിലപാടിലാണ് സി.പി.എം പക്ഷം. എന്നാൽ ഇത്തരം വാർത്തകളോടൊന്നും പ്രതികരിക്കാൻ ഇവർ തയാറായില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും സമാധാനപരമായി ദർശനം നടത്താൻ സാധിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.