തിരുവനന്തപുരം: കിഫ്ബി സഹായത്തോടെയുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട് ട് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഒരു തരത്തിലുള്ള അന്വേഷ ണവും നടത്തില്ലെന്ന് മന്ത്രി തോമസ് ഐസക്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വിശദീകരിച്ചു. വി.ഡി. സതീശന് പ്രത്യേക നോട്ടീസ് നല്‍കിയാണ് വിഷയം ഉന്നയിച്ചത്. ടെൻഡര്‍ നടപടികളിലും കമ്പനിയെ െതരഞ്ഞെടുത്തതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
ട്രാന്‍സ്ഗ്രിഡ് കരാറുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കെ.എം. എബ്രഹാം ഇറക്കിയ ഉത്തരവിനെ ചൊല്ലിയും ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ടെൻഡര്‍ ചെലവ് 10 ശതമാനത്തിനു മുകളില്‍ അധികരിച്ചാല്‍ റീടെൻഡര്‍ ചെയ്യണമെന്നായിരുന്നു എബ്രഹാമിെൻറ ഉത്തരവ്. ഈ ഉത്തരവ് വകുപ്പുകള്‍ക്കു മാത്രമാണ് ബാധകമാവുകയെന്നും കെ.എസ്.ഇ.ബിക്ക് ബാധകമല്ലെന്നുമായിരുന്നു മന്ത്രി എം.എം. മണിയുടെ മറുപടി.
എന്നാല്‍, കെ.എം. എബ്രഹാമിെൻറ ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. ഇക്കാര്യത്തില്‍ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഭരണപക്ഷത്തിരിക്കുമ്പോഴും ഇത്തരത്തില്‍ കരാറുകള്‍ നടന്നിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ട്രാന്‍സ്ഗ്രിഡ് അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് ഒരന്വേഷണവും നടത്തില്ലെന്ന് മന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.