കരിപ്പൂരിൽ സ്വര്‍ണമിശ്രിതവുമായി യാത്രികന്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. നീലഗിരി സ്വദേശി അരോട്ടുപാറ കട്ടച്ചിറക്കല്‍ മുഹമ്മദ് അര്‍ഷാദാണ് (23) പിടിയിലായത്. ശരീരത്തിൽ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകടത്തിയ മിശ്രിതവുമായാണ് ഇയാൾ പിടിയിലായത്. ദുബൈയില്‍നിന്ന് എത്തിയ ഇയാള്‍ കസ്‌റ്റംസിനെ കബളിപ്പിച്ച് പുറത്തെത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. 711 ഗ്രാം കാപ്‌സ്യൂളുകള്‍ പൊലീസ് പിടിച്ചെടുത്തു.

Tags:    
News Summary - Traveler arrested with mixed gold in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.