സുൽത്താൻ ബത്തേരി: മുത്തങ്ങ - ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് ഇറങ്ങിയവർ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വയനാട് - മൈസൂരു ദേശീയപാതയിൽ കേരള അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ അങ്കളയിലാണ് സംഭവം.
റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച രണ്ടു പേർക്കു നേരെയാണ് കാട്ടാന പാഞ്ഞെത്തിയത്. കാട്ടാനയെ കണ്ടതോടെ ഇരുവരും ഓടാൻ തുടങ്ങി. ഓട്ടത്തിനിടെ ഒരാൾ നിലത്തുവീണു.
ആന ഇയാളെ ചവിട്ടാൻ ശ്രമിച്ചെങ്കിലും ആ സമയം അതുവഴി വന്ന ലോറിയിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇതോടെ യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.