തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍.
2.73 കോടി രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജുലാല്‍ സോഫ്റ്റ്വെയർ പിഴവുകള്‍ മുതലാക്കി തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.