തിരുവനന്തപുരം: അബ്ദുനാസിർ മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെൻറയും ഒൗദ്യോഗിക വസതികൾക്കുമുന്നിൽ പി.ഡി.പി നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തി.
മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘ്പരിവാരത്തെ ഭയപ്പെടുകയാണെന്ന് ക്ലിഫ്ഹൗസിനു മുന്നിൽ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് ചെയര്മാന് വര്‍ക്കല രാജ് പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവിെൻറ വസതിക്കുമുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കാഞ്ഞിരമറ്റം സിറാജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.