മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലുമൊരു വില്ലേജ് ഓഫിസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. വയനാട്​ മാത്രമാണ്​ അങ്ങനെ സംഭവിച്ചത്​. വീഴ്​ച ബോധ്യമായതി​െൻറ അടിസ്ഥാനത്തിൽ അവിടത്തെ വില്ലേജ്​ ഒാഫിസറെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ​ചെയ്​തു.

സര്‍ക്കാർ ഉടമസ്ഥതയിലെ മരങ്ങള്‍ മുറി​െച്ചങ്കില്‍ അത് തെറ്റായ നടപടിയാണ്. അത് ഉത്തരവി​െൻറ ഭാഗമല്ല. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്തതാണ്​ തെറ്റ്​. ഇതിന്​ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ എല്ലാ കൃത്യതയോടെ പരിശോധിക്കും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

പരിശോധനയുടെ അടിസ്ഥാനത്തില്‍ കർശന നടപടിയെടുക്കുകയും ചെയ്യും. സര്‍ക്കാറിന്​ ഇക്കാര്യത്തില്‍ പേടിക്കാനില്ല. സര്‍ക്കാറി​െൻറ കൈകള്‍ ശുദ്ധമാണ്. ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും മന്ത്രി രാജൻ വ്യക്തമാക്കി.

Tags:    
News Summary - Tree Cutting: If there is any wrongdoing, Minister K Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.