തിരുവനന്തപുരം: പട്ടയഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഉത്തരവിറക്കിയത് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വിവാദ ഉത്തരവിലെ ബുദ്ധിമുട്ടുകൾ വനം സെക്രട്ടറി വനംവകുപ്പിനെ അന്ന് അറിയിച്ചിരുന്നു. ഉത്തരവിലെ അപാകത പലതലത്തിൽ സർക്കാറിെൻറ ശ്രദ്ധയിൽവന്നിട്ടുണ്ട്. വനം -റവന്യൂ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ മന്ത്രിതല ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉത്തരവിറക്കും മുമ്പ് ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ഉത്തരവിെൻറ മറവിൽ മരം മുറിച്ചുമാറ്റിയതൊന്നും വനഭൂമിയിൽ നിന്നല്ല. പട്ടയഭൂമിയിൽനിന്ന് മാത്രമാണ് മരംമുറിച്ചതെന്നും മന്ത്രി ആവർത്തിച്ചു. മുട്ടില്‍ മരംമുറി കേസിെൻറ അന്വേഷണത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മികച്ച ഉദ്യോഗസ്ഥനായ ഡി.എഫ്.ഒ ധനേഷ് കുമാറിനെ അന്വേഷണസംഘത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനം ഇക്കാര്യത്തിലുള്ള സർക്കാറിെൻറ നിലപാട് വ്യക്തമാക്കുന്നതാണെന്നും വനംമന്ത്രി വിവിധ ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞു.
ഉത്തരവിെൻറ അന്തസ്സത്ത പാലിച്ചായിരുന്നില്ല പിന്നീടുള്ള നടപടികള്‍. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുമെന്നോ ഇങ്ങനെ മരംമുറിക്കുമെന്നോ അറിഞ്ഞിട്ടില്ല. ഇൗ വിഷയത്തിൽ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്ചവന്നിട്ടില്ല. വനം നിയമങ്ങളുടെ ലംഘനം മുതൽ അഴിമതിയും ഗൂഢാലോചനയും അടക്കം എല്ലാ വശങ്ങളും അന്വേഷണസംഘം പരിശോധിക്കും. വനം ഉദ്യോഗസ്ഥർക്കെതിരെ മരംമുറി കേസിലെ പ്രതികള്‍ കോഴ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.