തൊടുപുഴ: തിരുമ്മുചികിത്സക്ക് എത്തിയ ആദിവാസി ബാലൻ വൈദ്യന്‍റെ വീട്ടിൽ മരിച്ച നിലയിൽ. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണ് മരിച്ചത്. കുടയത്തൂരിൽ വാടകവീട്ടിൽ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്‍റെ വീട്ടിലാണ് മഹേഷ് മരിച്ചത്. പുലർച്ചെ നാലോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നാലുമാസം മുൻപ് വീടിനു സമീപം വീണ് മഹേഷിന് കാലിനും അരക്കെട്ടിനും പരിക്കേറ്റിരുന്നു. വേദനയെതുടർന്ന് ചികിത്സകൾക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. എക്സ് റേ എടുക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് അമ്മാവന്‍റെ പരിചയക്കാരായ നാട്ടുവൈദ്യന്‍റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി എത്തുകയായിരുന്നു,
അച്ഛന്‍റെയും അമ്മാവന്‍റെയും കൂടെയാണ് ചികിത്സക്കെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.