അർഹരായ ആദിവാസികൾക്ക് ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി: അർഹരായ ആദിവാസികൾക്ക് ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉൗരുകളിൽ ചോളവും റാഗിയും കൃഷി ചെയ്യാൻ നടപടി എടുക്കും. കുടുംബശ്രീ ലേബർ ബാങ്ക് വഴി ജോലിയും ഉറപ്പാക്കും. എല്ലാവർക്കും കൃത്യമായി റേഷൻ നൽകാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേർതിരിവില്ലാതെ കമ്മ്യൂണിറ്റി കിച്ചണുകളെ ആശ്രയിക്കാൻ സൗകര്യമൊരുക്കും. എല്ലാ ആദിവാസികൾക്കും 200 ദിവസത്തെ തൊഴിലും അട്ടപ്പാടി മേഖലയിലെ സർക്കാർ ഒാഫീസുകളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ദിവസ വേതനടിസ്ഥാനത്തിൽ ജോലി ഉറപ്പാക്കുമെന്നും മുഖ്യമന്തി കൂട്ടിചേർത്തു. 

മാനസികാസ്വാസ്ഥ്യമുള്ളവരെ പ്രത്യേകം പാർപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അട്ടപ്പാടി സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  
 

Tags:    
News Summary - tribal person get land- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.