ഗൂഡല്ലൂർ: വീടിന് പുറത്തിറങ്ങിയ ആദിവാസി വയോധികയെ കടുവ കൊന്ന നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെ ആദിവാസി ക്യാമ്പിൽപെട്ട മാരിയെയാണ് (63) കടുവ കൊന്നനിലയിൽ വീടിനുസമീപം കുറച്ച് അകലെയായി കാട്ടിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഇവരെ കാണാതായിരുന്നു. ബുധനാഴ്ച രാവിലെ കാട്ടിൽ പോയ ആദിവാസികളിൽ ഒരാളാണ് മാരിയുടെ മൃതദേഹം കണ്ട് ബന്ധുക്കൾക്കും വനപാലകർക്കും വിവരം നൽകിയത്. കടുവ പിടികൂടി വലിച്ചുകൊണ്ടുപോയി കൊന്നതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
ശരീരത്തിന്റെ പലഭാഗവും കടുവ കടിച്ചെടുത്ത നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെതുടർന്ന് കടുവയെ പിടികൂടണമെന്ന ആവശ്യവുമായി ആദിവാസികൾ തെപ്പക്കാട് ജങ്ഷനിൽ ഗൂഡല്ലൂർ-തുറപ്പള്ളി-മൈസൂരു ദേശീയപാത ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.