സുൽത്താൻ ബത്തേരി: കാർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്ത മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിന് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ്ചെയ്തത് വിവാദമായിരുന്നു. ജാമ്യം ലഭിച്ചതോടെ ദീപു മാനന്തവാടി ജില്ല ജയിലിൽനിന്ന് പുറത്തിറങ്ങി.
നവംബർ അഞ്ചിനാണ് സുൽത്താൻ ബത്തേരി പൊലീസ് 22കാരനായ ദീപുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും പ്രതിയാക്കി. ദീപുവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും തുടക്കത്തിലേ ആരോപിച്ചിരുന്നു.
ദീപുവിെൻറ അമ്മയുടെ പരാതിയെത്തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ വയനാട് ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, ദീപു കാർ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നതിൽ സുൽത്താൻ ബത്തേരി പൊലീസ് ഉറച്ചുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.