മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ കാട്ടാന ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂർ കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (40) ആണ് മരിച്ചത്.

ക്രിസ്മസ് അവധികഴിഞ്ഞ് മകൾ മീനയെ പട്ടിക വർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങവേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

രാത്രി ഏഴിനാണ് ആക്രമണം ഉണ്ടായതെങ്കിലും വനംവകുപ്പ് വിവരം അറിയുന്നത് 9.30 നാണ് വനപാലകർക്ക് വിവരം ലഭിക്കുന്നത്. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ കയറ്റി ചെറുപുഴയിലെത്തിക്കുന്നത്. തുടർന്ന് ആംബുലൻസിൽ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചോലനായ്ക്കർ വിഭാഗത്തിൽപെട്ടയാളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - Tribal youth dies tragically in wild elephant attack in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.