തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗത്തിന് അനുവദിക്കുന്ന തുക പൂര്‍ണമായി വിനിയോഗിക്കുന്നതിനും ഫണ്ട് കൃത്യമായി ചെലവഴിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലൻ. കഴിഞ്ഞ സാമ്പത്തികവർഷം 529.28 കോടിയായിരുന്നു പട്ടികജാതി-വർഗ വിഭാഗത്തിെൻറ ക്ഷേമത്തിനായി അനുവദിച്ചത്. ഇതിൽ 500.18 കോടി വിനിയോഗിച്ചു.
അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിൽ വീഴ്ചയുണ്ട്. ഇതനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. പെസ നിയമം (ദി പ്രൊവിഷന്‍സ് ഓഫ് ദി പഞ്ചായത്ത് എക്സ്റ്റൻഷൻസ് ടു ദി ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) നടപ്പാക്കുന്ന കാര്യം സര്‍ക്കാറിെൻറ സജീവപരിഗണനയിലാണ്. ഇതിനായി എസ്.സി/എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആദിവാസി ഊരുകളിലെ കുട്ടികൾക്ക് ഗോത്രഭാഷ പഠിപ്പിക്കാന്‍ 246 അധ്യാപകരെ നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ഇതിനായി ഗോത്രഭാഷ കൈകാര്യംചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നൽകും. പട്ടികവർഗവിഭാഗങ്ങളിൽ നിന്നുള്ള 246 പേർക്കാണ് ആദ്യനിയമനം നൽകുന്നത്.
മോഡല്‍ െറസിഡന്ഷ്യല് സ്കൂളുകളില്‍ (എം.ആർ.എസ്) അധ്യാപകരെ സ്ഥിരമായി നിയമിക്കുന്നതിന് നടപടിസ്വീകരിക്കും. നിലവില്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് ജീവനക്കാരെയും അധ്യാപകരെയും നിയമിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തത് എം.ആർ.എസിെൻറ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാനത്ത് ഇപ്പോള്‍ 12,435 ആദിവാസികള്‍ ഭൂരഹിതരാണ്. ഇവരില്‍ 5745 പേര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനുള്ളില്‍ എല്ലാ ആദിവാസികള്‍ക്കും ഭൂമിയും വീടും നല്‍കും.
പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികളുടെ പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പഠനമുറിപദ്ധതി ഈവർഷം നടപ്പാക്കും. സ്വന്തമായി വീടുള്ള, ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ വീടിനോട് ചേര്‍ന്ന് 120 ചതുരശ്രഅടി വിസ്തീർണമുള്ള കോണ്‍ക്രീറ്റ് അലമാര, ലൈറ്റ്, ഫാൻ, സ്റ്റഡി ടേബിള്‍, കമ്പ്യൂട്ടര്‍ എന്നീ സൗകര്യങ്ങളാണ് പദ്ധതിപ്രകാരം നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.