ഓർഡർ ചെയ്തത് ട്രിമ്മർ, കിട്ടിയതോ...? ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്തു. മൂന്ന് തവണയും കിട്ടിയത് തെറ്റായ ഉൽപ്പന്നം. ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 25,000 രൂപയാണ് പിഴത്തുക. പുതുപ്പള്ളി സ്വദേശി സി.ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.

ഫ്ലിപ്കാർട്ടിൽ നിന്ന് മൂന്ന് തവണയും ലഭിച്ചത് തെറ്റായ ഉൽപ്പന്നമാണ്. ഇതേ തുടർന്ന് റീഫണ്ടിന് അപേക്ഷിക്കുകയും ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. ആദ്യം ഫ്ലിപ്കാർട്ടിനാണ് സന്ദീപ് പരാതി നൽകിയത്. മറുപടി ലഭിക്കാത്തതിനാലാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. പിഴയായി അടക്കാൻ നിർദേശിച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകുമെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വ്യക്തമാക്കി. 

Tags:    
News Summary - Trimmer ordered, got it...? Flipkart fined Rs 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.