ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂ​ര​ക്കാ​ട് അ​ന​ധി​കൃ​ത പ​ട​ക്ക സം​ഭ​ര​ണ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ​തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് പി​ടി​കൂ​ടി. പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ തെ​ക്കു​പു​റം ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളും കൂ​ടെ​യു​ണ്ടാ​യ​വ​രു​മാ​യ ഒ​മ്പ​തു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് ഉ​ദ​യം​പേ​രൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ അ​നി​ൽ കു​മാ​ർ (64), സെ​ക്ര​ട്ട​റി മേ​ക്ക​ര ചാ​ലി​യാ​ത്ത് സ​ന്തോ​ഷ് (49), ട്ര​ഷ​റ​ർ തെ​ക്കും​ഭാ​ഗം രേ​വ​തി​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (70), അം​ഗ​ങ്ങ​ളാ​യ ചൂ​ര​ക്കാ​ട് ല​ക്ഷ്മി ഹൗ​സി​ൽ സു​നി​ൽ (46), പു​തി​യ​കാ​വ് ക​ല്ലാ​ത്ത് അ​രു​ൺ​കു​മാ​ർ (41), പു​തി​യ​കാ​വ് നെ​ല്ലു​വേ​ലി​ൽ ബാ​ല​ച​ന്ദ്ര​ൻ (60) എ​ന്നി​വ​രെ​യും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മേ​ക്ക​ര ചാ​ലി​യാ​ത്ത് അ​ച്ചു (21), ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​റ​മ്പി​ൽ അ​മ്പ​നാ​ഥ് (27), മേ​ക്ക​ര ക​ല്ല​റ​ക്ക​ൽ ജി​ജി​ത്ത് (39) എ​ന്നി​വ​രെ​യു​മാ​ണ് മൂ​ന്നാ​റി​ലെ ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.30ഓ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

സ്ഫോ​ട​നം ന​ട​ന്ന തി​ങ്ക​ളാ​ഴ്ച ഒ​ളി​വി​ൽ പോ​യ ഇ​വ​ർ​ക്കെ​തി​രെ തെ​ക്കു​പു​റ​ത്തി​ന്റെ താ​ല​പ്പൊ​ലി ദി​ന​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച അ​നു​മ​തി​യി​ല്ലാ​തെ വെ​ടി​ക്കെ​ട്ട് സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ്.

സ്ഫോടനത്തിൽ വെ​ടി​ക്കോ​പ്പു​ക​ൾ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ർ വാ​റു​വി​ളാ​ക​ത്ത് പൊ​ങ്ങും​മൂ​ട്​ അ​ശോ​ക് കു​മാ​റി​ന്‍റെ​യും മ​ഞ്​​ജു​വി​ന്റെ​യും മ​ക​ൻ വി​ഷ്ണു (27), തൊ​ഴി​ലാ​ളി​യാ​യ ദി​വാ​ക​ര​ൻ (51) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വി​ഷ്ണു സം​ഭ​വ​സ്ഥ​ല​ത്തും ദി​വാ​ക​ര​ൻ വൈ​കീ​ട്ട്​ ആ​ശു​പ​ത്രി​യി​ലു​മാ​ണ്​ മ​രി​ച്ച​ത്​.

ഗു​രു​ത​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ ശാ​സ്താം​കോ​ട്ട പ്ലാ​വി​ല വീ​ട്ടി​ൽ ആ​ദ​ർ​ശ് (28), കൊ​ല്ലം പാ​രി​പ്പി​ള്ളി ച​രു​വി​ള വീ​ട്ടി​ൽ അ​നി​ൽ (49), ശാ​സ്താം​ കോ​ട്ട സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ (60), പു​ന​ലൂ​ർ സ്വ​ദേ​ശി ആ​ന​ന്ദ​ൻ (61) എ​ന്നി​വ​ർ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​രി​സ​ര പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - tripunithura fireworks blast: Karayogam officials arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.