ത്രിപുരയിൽ സിപിഎം സ്വീകരിക്കുന്ന നയങ്ങളെ വിമർശിച്ച് ബി.ജെ.പി മുൻ കേരള വക്താവ് സന്ദീപ് വാര്യൻ. കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസിെൻറ സഖ്യകക്ഷിയാണ് സിപിഎം. എന്നാൽ കേരള പൊതു സമൂഹത്തിന് മുന്നിൽ രാഷ്ട്രീയ എതിരാളികളായി അഭിനയിക്കുന്നു . എന്തൊരു വഞ്ചനയാണിത് ?. ബിജെപിയെ നേരിടാനുള്ള പാങ്ങ് ബംഗാളിലും ത്രിപുരയിലും ഇനി ഒരുമിച്ച് ഒരു പാർട്ടി ആയാൽ പോലും കോൺഗ്രസ്സിനും സിപിഎമ്മിനും ഇപ്പോൾ ഇല്ലെന്നും സന്ദപ് വാര്യർ ഫേസ് ബുക്കിട്ട കുറിപ്പിൽ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അങ്ങനെ ത്രിപുരയിൽ സിപിഎം കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയാണ് . കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസിെൻറ സഖ്യകക്ഷിയാണ് സിപിഎം . കേരളത്തിലും ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പരസ്പരം വോട്ട് മറിയ്ക്കുന്നു. എന്നാൽ കേരള പൊതു സമൂഹത്തിന് മുന്നിൽ രാഷ്ട്രീയ എതിരാളികളായി അഭിനയിക്കുന്നു . എന്തൊരു വഞ്ചനയാണിത് ?
ത്രിപുരയിലും ബംഗാളിലും സിപിഎം സഖ്യം കോൺഗ്രസിന് ദോഷമേ ചെയ്യൂ . തങ്ങളെ ഭരിച്ച് മുടിച്ച , സംസ്ഥാനം കുട്ടിച്ചോറാക്കിയ സിപിഎമ്മിനോടുള്ള പക ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കുമുണ്ട് . അന്നൊക്കെ സിപിഎം വിരുദ്ധ പക്ഷത്ത് നിന്ന കോൺഗ്രസ് ഇപ്പോൾ സിപിഎമ്മിനോടൊപ്പം സഖ്യമുണ്ടാക്കുമ്പോൾ ഇടത് ഭരണത്തിൽ വേട്ടയാടപ്പെട്ട കോൺഗ്രസുകാർ പോലും അത് ക്ഷമിക്കില്ല. ബിജെപിയെ നേരിടാനുള്ള പാങ്ങ് ബംഗാളിലും ത്രിപുരയിലും ഇനി ഒരുമിച്ച് ഒരു പാർട്ടി ആയാൽ പോലും കോൺഗ്രസിനും സിപിഎമ്മിനും ഇപ്പോൾ ഇല്ല എന്നതാണ് സത്യം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.