തൃശൂര്‍: തൃശൂർ പൂരത്തിെൻറ പകർപ്പവകാശം ആരോ കൈയടക്കി എന്ന തർക്കത്തിൽ പൂരം നടത്തി പ്പുകാരായ ദേവസ്വങ്ങൾ നിയമനടപടിക്ക്. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുക യാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
പൂരം നാളിലാണ് വിവാ ദ പരാതി സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ബഹുരാഷ്ട്ര കുത്തകയായ സോണി മ്യൂസിക് പകർപ്പവകാശം കൈവശപ്പെടുത്തിയതിനാൽ ഇത്തവണ പൂരത്തിെൻറ തത്സമയ പ്രക്ഷേപണം ഉണ്ടാവില്ലെന്ന് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സമൂഹ മാധ്യമത്തിൽ പഞ്ഞത്. മറ്റാർക്കും ദൃശ്യങ്ങൾ പകർത്താൻ സാധിക്കില്ലേത്ര. ഫേസ്ബുക്കിൽ ലൈവായി വീഡിയോ പ്രദർശിപ്പിക്കുമ്പോൾ ഫേസ്ബുക്ക് അത് സ്വയം ബ്ലോക്കാക്കുമെന്നും ദിവസങ്ങൾ കഴിഞ്ഞേ ബ്ലോക്ക് നീക്കുകയുള്ളൂവെന്നുമാണ് അവർ വെളിപ്പെടുത്തിയത്. പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇൗ അവസ്ഥയുണ്ടായെന്നും പറയുന്ന ഈ കുറിപ്പ് വിവാദമായി.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ തൃശൂര്‍ പൂരത്തിെൻറ ഓഡിയോ അവകാശം സോണി മ്യൂസിക് സ്വന്തമാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ വിമർശനവും ആക്ഷേപവും റസൂൽ പൂക്കുട്ടിക്കെതിരെയായി. ഇതിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിയ പൂക്കുട്ടി വടക്കേ ഇന്ത്യയിലെ ഉരുളക്കിഴങ്ങ് കർഷകർ പെപ്സിക്കെതിരെ പോരാടിയത്പോലെ ഇതിനെതിരെ പോരാടണമെന്നും ജാതി-മത വിഭാഗീയ ചിന്തകൾ കോര്‍ത്തിണക്കുന്ന വടക്കേ ഇന്ത്യൻ രീതി കേരളത്തിലെ സ്വീകരണ മുറികളിലും എത്തിയെന്ന് ചിന്തിപ്പിക്കാനാണ് ഈ വിവാദം തന്നെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു.
എന്നിട്ടും വിവാദങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വങ്ങൾ ഇതിെൻറ യാഥാർഥ്യം പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ പ്രാഥമികമായി ഒരു വിവരവും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.