തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിമിനൽ ഗൂഢാലോചനയും ദുരൂഹ ഇടപാടുമാണ് നടന്നത്. സർക്കാറിന്‍റെ ഇരട്ടത്താപ്പാണിതെന്നും ചെന്നിത്തല ആരോപിച്ചു.
പരസ്യമായി അദാനിയെ എതിർക്കുന്നു. രഹസ്യമായി സഹായിക്കുന്നു. സംസ്ഥാന താൽപര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന് വെപ്രാളത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കുന്നു.
സർക്കാറിന്‍റെ അഭ്യർഥന കേന്ദ്ര സർക്കാർ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ നേതാവ് പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.