ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രം അദാനിക്ക് തീറെഴുതി നല്‍കിയതില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ല. വിമാനത്താവള സ്വകാര്യവത്കരണ തീരുമാനത്തെ തുടക്കംമുതല്‍ പൂര്‍ണമായും എതിർക്കുന്നതിന് പകരം ടിയാല്‍ കമ്പനി ഉണ്ടാക്കി ബിഡില്‍ പങ്കെടുത്തതാണ് ഇപ്പോഴത്തെ നിലയിലെത്തിച്ചെതന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതോടെ സംസ്ഥാന സര്‍ക്കാറിെൻറ എതിർപ്പ് മുഖവിലക്കെടുക്കാതെ കേന്ദ്രം അദാനിക്ക് വിമാനത്താവളം തീറെഴുതി. സ്വകാര്യവത്കരണ പ്രഖ്യാപന സമയത്ത് തന്നെ ശക്തമായ എതിപ്പുയര്ത്തുകയും ബിഡില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ സംസ്ഥാന സര്‍ക്കാറിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല.
ചെന്നൈ, കൊല്‍ക്കത്ത എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിക്കാന്‍ ഇതുപോലെ കേന്ദ്രം തീരുമാനിക്കുകയും ചെെന്നെ എയര്‍പോര്‍ട്ടിന് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തിരുന്നു.
എന്നാൽ, അവിടത്തെ സര്‍ക്കാറുകള്‍ സ്വകാര്യവത്കരണത്തിെനതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോെട ഇൗ നീക്കം കേന്ദ്രത്തിന് ഉപേക്ഷിക്കേണ്ടിവന്നു.
േകരള സർക്കാറാകെട്ട ബിഡില്‍ പങ്കെടുത്തു. ബിഡില്‍ പിന്നാക്കംപോയപ്പോൾ മാത്രമാണ് സ്വകാര്യവത്കരണത്തെ പൂര്‍ണമായും എതിര്‍ക്കാന്‍ തുടങ്ങിയത്. സ്വകാര്യവത്കരണ പ്രഖ്യാപനമെത്തിയപ്പോള്‍ തന്നെ തിരുവനന്തപുരത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതിന് മറുപടിയായി കേന്ദ്രം അന്ന് നീതി ആയോഗ് സി.ഇ.ഒ ചെയര്‍മാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിെൻറ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ഇതിെൻറ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ കേരളം ചില നിര്‍ദേശങ്ങൾ സമര്‍പ്പിച്ചു.
കേരള സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനിയെ വിമാനത്താവളം ഏൽപ്പിക്കുക, അന്താരാഷ്ട്ര തലത്തില്‍ വിമാനത്താവള നടത്തിപ്പില്‍ വൈദഗ്ധ്യം തെളിയിച്ച പങ്കാളിയുമായി ചേര്‍ന്ന് വിമാനത്താവളം ഒാപറേറ്റ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക, 99 വര്‍ഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കുക, ലേലത്തില്‍ പെങ്കടുക്കാന്‍ സംസ്ഥാന സര്‍ക്കാറിെൻറ കമ്പനിയെ അനുവദിക്കുകയും കമ്പനിക്ക് 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍' അവകാശം നല്‍കുകയും ചെയ്യുക എന്നിവയായിരുന്നു ഇൗ നിർദേശങ്ങൾ.
എന്നാല്‍, ഇൗ നിര്‍ദേശങ്ങളിൽ റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍' മാത്രമാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അംഗീകരിച്ചത്. അതും ബിഡില്‍ പെങ്കടുക്കുന്നതിന് '10 ശതമാനം മാത്രം നിരക്ക് വ്യത്യാസം' ഇളവ് എന്ന ഉപാധിയോടെ. ഇൗ ഉപാധി അംഗീകരിച്ച് സര്‍ക്കാര്‍ ബിഡില്‍ പങ്കെടുക്കയും ചെയ്തു.
ഒരു യാത്രക്കാരന് 168 രൂപ നിരക്ക് കണക്കാക്കിയാണ് അദാനി ഗ്രൂപ് ഫിനാന്‍സ് ബിഡില്‍ തുക രേഖപ്പെടുത്തിയിരുന്നത്. രണ്ടാംസ്ഥാനത്ത് എത്തിയത് സംസ്ഥാന സര്‍ക്കാറിനായി ടെന്‍ഡര്‍ നല്കിയ കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ െഡവലപമെൻറ് കോര്പറേഷന്) ആയിരുന്നു.
ഇവര്‍ രേഖപെടുത്തിയിരുന്ന തുക 135 രൂപയാണ്. 10 ശതമാനം നിരക്ക് ഇളവ് കണക്കിലെടുത്താലും അദാനി ഗ്രൂപ് നല്‍കിയിരിക്കുന്ന തുകക്ക് താഴെ മാത്രമേ വന്നുള്ളൂ. ഇതോടെ വിമാനത്താവളം കൈവിട്ടുപോയി. ശേഷമാണ് കൂടുതല്‍ എതിര്‍പ്പുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.