തിരുവനന്തപുരം: മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കാനുള്ള സാധനങ്ങൾ ശേഖരിക്കാൻ സ ംഭരണ കേന്ദ്രങ്ങൾ രണ്ടു ദിവസം കഴിഞ്ഞ് ആരംഭിക്കാമെന്ന് തിരുവനന്തപുരം ജില്ല കലക്ടർ. ഇക്കാര്യം വിശദീകരിക്കുന്ന തിരുവനന്തപുരം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് വീഡിയോ വിവാദമായി.
രക്ഷാപ്രവർത്തനത്തിലാണ് ഇപ് പോൾ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ അടിയന്തിര ആവശ്യങ്ങൾ ഒന്നും ഇല്ല. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല. അതിനാൽ രണ്ടു ദിവസം കൂടി കാത്തിരിക്കാം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ട് സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കാം -വീഡിയോയിൽ കലക്ടർ പറയുന്നു.
അതേസമയം, നെഗറ്റീവ് പബ്ലിസിറ്റി ദോഷം ചെയ്തെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞെന്നും തിരുവനന്തപുരം മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ വേണമെന്ന് കോഴിക്കോട് കലക്ടർ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.