തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് മേയർക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് നൽകിയ കേസിൽ വാദം കേട്ടു. ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസും തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിരസിച്ചു.
ഹൈകോടതി തള്ളിയതുകൊണ്ട് ഓംബുഡ്സ്മാൻ കേസ് തള്ളണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈകോടതി തള്ളിയ കേസിന് ഓംബുഡ്സ്മാൻ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആനാവൂർ നാഗപ്പനെ പ്രതിചേർക്കണമെന്നും പരാതിക്കാരൻ വാദിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അതിനുശേഷം പരിഗണിക്കാമെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. കേസ് ഫെബ്രുവരി 22ന് വിചാരണക്കായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.