തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിൽ സാഗറിനെ പരീക്ഷണവസ്തുവാക്കിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി. പ്ലാസ്റ്റിക് സർജറി രംഗത്ത് 20 വർഷത്തിലേറെ അനുഭവജ്ഞാനമുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
തിരുവനന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41കാരി സുഭദ്ര (സാഗർ) 10 വർഷം മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അന്നു മുതൽ ഓരോഘട്ടത്തിലും ചികിത്സകളും അനന്തരഫലങ്ങളുമെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തുകയും സമ്മതം രേഖാമൂലം വാങ്ങുകയും ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ ഏറ്റവും പ്രധാന ഘട്ടമായ ലിംഗ നിർമാണം (ഫലോപ്ലാസ്റ്റി സർജറി) വിജയകരമായിരുന്നു.
ആശുപത്രിയിൽനിന്ന് സാഗർ ഡിസ്ചാർജ് ആയശേഷമാണ് ജനുവരി 25ന് ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് വാർത്താക്കുറിപ്പ് നൽകിയത്. മാർച്ച് ഒമ്പതിന് ട്രാൻസ് മെയിൽ സർട്ടിഫിക്കറ്റ് നൽകി. ഈ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി സാഗർ വ്യാജപ്രചാരണം നടത്തുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.