തിരുവനന്തപുരം: പ്രളയത്തിൽ സർവതും നഷ്ടെപ്പട്ടവർക്ക് അണമുറിയാത്ത സ്നേഹവും കരുതലും കൈത്താങ്ങുമായി തലസ്ഥാന ജില്ല. ആദ്യഘട്ടത്തിൽ അൽപം മടിച്ചെങ്കിലും ദുരന്തമേ ഖലയിലുള്ളവർക്ക് ആശ്വാസമേകാൻ തിരുവനന്തപുരത്തുകാർ കൈമെയ് മറക്കുകയാണ്. സമൂ ഹ മാധ്യമങ്ങളിൽ തെക്ക്-വടക്ക് വാഗ്വാദങ്ങളും അവകാശവാദങ്ങളും കൊടുമ്പിരികൊണ്ട കാ ലത്താണ് പ്രചാരണങ്ങളെ നിഷ്പ്രഭമാക്കി മനുഷ്യസ്നേഹം ഒഴുകിപ്പരക്കുന്നത്.
തിരുവനന്തപുരം കോർപറേഷെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കലക്ഷൻ സെൻററിൽനിന്ന് ഇതുവരെ 37 ലോഡ് സാധനങ്ങളാണ് വയനാടും നിലമ്പൂരും പാലക്കാടുമടക്കം ദുരന്തമേഖലകളിലെത്തിച്ചത്.
2000ത്തോളം ചെറുപ്പക്കാരാണ് ഊഴംവെച്ച് രാപകൽ വ്യത്യാസമില്ലാതെ ഇവിടെ സേവനസന്നദ്ധരായുള്ളത്. വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാധനങ്ങളുമായെത്തി കാത്തുകിടക്കുന്ന വാഹനങ്ങൾ, പാക്കറ്റുകൾ കൈമാറി ഹാളിലെത്തിക്കാൻ ചങ്ങലക്കണ്ണിേപാലെ ചേർന്ന് നിൽക്കുന്ന ചെറുപ്പക്കാർ, സഹായകൗണ്ടറുകൾക്ക് മുന്നിലെയും വളൻറിയർ രജിസ്േട്രഷൻ കൗണ്ടറിന് മുന്നിലെയും വലിയ ആൾക്കൂട്ടം, സാധനങ്ങളുമായെത്തുന്നവരെ ൈകയടിച്ച് എതിരേൽക്കുന്നവർ... ആവേശകരമാണ് കലക്ഷൻ പോയൻറുകളിലെ കാഴ്ച.
സന്നദ്ധ സംഘടനകളോ മറ്റോ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള ചുരുങ്ങിയ സമയമൊഴിച്ചാൽ സാധ്യമാകും വേഗത്തിൽ സാധനങ്ങൾ ദുരന്തമേഖലയിൽ എത്തിക്കാനുള്ള വ്യഗ്രതയിലാണ് എല്ലാവരും.
സാധനങ്ങൾ തരംതിരിക്കാനും പ്രത്യേകം പാക്കുകളാക്കാനും വളൻറിയർമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.