തിരുവനന്തപുരം നഗരത്തിലെ ലോക്​ഡൗൺ ​പിൻവലിച്ചു

തിരുവനന്തപുരം: തലസ്​ഥാന നഗരത്തിലെ ലോക്​ഡൗൺ പിൻവലിച്ചു. എല്ലാ വ്യാപാര സ്​ഥാപനങ്ങൾക്കും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്​സൽ മാത്രം അനുവദിക്കും. കണ്ടെയ്​ൻമെൻറ്​ സോണുകളിൽ ലോക്​ഡൗൺ തുടരും.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ കായിക പരിശീലനം തുടങ്ങാനും അനുമതി നൽകും. ജില്ലയിൽ രോഗവ്യാപനം രൂ​ക്ഷമായതോടെ ജൂലൈ ആറുമുതലായിരുന്നു ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ജില്ലയുടെ തീരമേഖലയിൽ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.  

Tags:    
News Summary - Trivandrum Town Lockdown Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.