തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ കുത്തേറ്റ അഖിലിന് അടിയന്തര വൈദ്യസഹായ മെത്തിക്കാനോ വിവരം പൊലീസിൽ അറിയിക്കാനോ അധ്യാപകർ തയാറായില്ലെന്ന് വിദ്യാർഥിക ൾ ആരോപിക്കുന്നു. അഖിലിന് കുത്തേറ്റെന്ന് വിദ്യാർഥികൾ അറിയിച്ചപ്പോൾ എല്ലാ ക്ലാസുകളും പിരിച്ചുവിടാനാണ് പ്രിൻസിപ്പൽ ഇൻ ചാർജ് നിർദേശിച്ചതത്രെ. കോളജിെൻറ പ്രധാന ഗേറ്റ് എസ്.എഫ്.ഐ നേതാക്കൾ പൂട്ടിയെന്നും അഖിലിനെ ആശുപത്രിയിലെത്തിക്കണമെന്നും അധ്യാപകരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.
മൂന്നര മണിക്കൂറിലേറെ കോളജും പരിസരവും സംഘർഷഭരിതമായിട്ടും വിദ്യാർഥികൾ സെക്രേട്ടറിയറ്റ് മാർച്ച് നടത്തിയിട്ടും ഇതൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വിശ്വംഭരെൻറ വാദം. ഒന്നാംവർഷ വിദ്യാര്ഥിപ്രവേശനവുമായി ബന്ധപ്പെട്ട് താൻ തിരക്കിലായിരുന്നെന്നും അദ്ദേഹം പറയുന്നു. നിങ്ങൾ പുറത്തുപോകണമെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോടുള്ള വിശ്വംഭരെൻറ പ്രതികരണം. ഇതോടെ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ചാനൽ കാമറാമാന്മാരെയും മാധ്യമപ്രവർത്തകരെയും എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി കോളജിന് പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.