കോഴിക്കോട്: കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്ന എസ്.എഫ്.ഐയുടെ ഏകാധിപത്യ പ് രവണതകള് അവസാനിപ്പിക്കാന്‍ വിദ്യാർഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് എ സ്.ഐ.ഒ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കാമ്പസുകളിലെ സംവാദാത്മക ജനാധിപത്യത്തെ ഹനിച്ചു കൊണ്ടും ഇതര വിദ്യാർഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിച്ചുകൊണ്ടും അക്രമ രാഷ്ട്രീയം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് എസ്.എഫ്.ഐ.
കാമ്പസുകളെ അടക്കി ഭരിക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തിെൻറ തുടര്‍ച്ചയാണ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷവും കത്തിക്കുത്തും. സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ബിനാസ്, സെക്രട്ടറിമാരായ ഇ.എം. അംജദലി, അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്, ശിയാസ് പെരുമാതുറ, സി.കെ.എം നഈം, സി.എസ്. ശാഹിന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.